2014ല്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ വ്യാപാരി വ്യവസായി സംഘം പുനരുജ്ജീവിപ്പിക്കാന്‍ ഹൈന്ദവ സംഘടനകള്‍ ശ്രമം തുടങ്ങി. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള വിശദീകരണയോഗങ്ങള്‍ നടക്കുന്നിടത്ത് വ്യാപാരികള്‍ കടകളടച്ചിടുന്ന സാഹചര്യത്തിലാണിത്.ആര്‍എസ്‌എസിന്റെയോ ബിജെപിയുടേയോ നേരിട്ടുള്ള മേല്‍നോട്ടത്തിലല്ല സംഘടനയെങ്കിലും പ്രവര്‍ത്തകരുടെ സജീവ പിന്തുണയുണ്ട്. നിലവില്‍ സംസ്ഥാനത്ത് വ്യാപാരമേഖലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുമാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ഭാഗമായി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ മതമൗലികവാദശക്തികളുടെ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

