Dailyhunt
കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ മോഹന്‍ലാല്‍  എന്നോട് ഒരു കാര്യം പറഞ്ഞു !

കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ മോഹന്‍ലാല്‍ എന്നോട് ഒരു കാര്യം പറഞ്ഞു !

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രാചി തെഹ്‌ലാന്‍. പ്രാചി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മയിലുണ്ടാകുമെന്ന കുറിപ്പോടെയാണ് പ്രാചി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു.

മാമാങ്കം കണ്ടിരുന്നുവെന്നും എന്‍റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ അഭിനയിക്കണോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണെന്നും പ്രാചി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala