Friday, 03 Jul, 11.23 am Evening Kerala News

ഹോം
ലഡാക്കില്‍ മോദിയുടെ അപ്രതീക്ഷിത ‌സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലേ സന്ദര്‍ശിക്കുന്നു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം. അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ഇന്ന് ലേ സന്ദര്‍ശിക്കുന്നത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്നാണ് അറിയുന്നത് .ലഡാക്കിലെ നിമുവും മോദി സന്ദര്‍ശിക്കുന്നു. കിഴക്കന്‍ ലഡാക്കിലെ 14 കോര്‍പ്‍സ് സൈന്യവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആര്‍മി, എയര്‍ഫോഴ്സ്, ഐറ്റിബിപി ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തുന്നു.അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Evening Kerala
Top