Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ ∙ കാവേരി വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്തുള്ള അശ്ലീല പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടില്‍ രാവിലെ പൊലീസെത്തിയത്. കാവേരി വിഷയത്തില്‍ തഞ്ചാവൂരില്‍ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസെടുത്തത്.

അറസ്റ്റ് തടയാൻ മദ്രാസ് ഹൈക്കോടതിയില്‍ ഡിഎംകെ അടിയന്തര ഹർജി ഫയല്‍ ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോടതി കേസ് പരിഗണിക്കും. ഉച്ചവരെ ഉദയനിധിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനുമുൻപ് പ്രതിപക്ഷ നേതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തഞ്ചാവൂരില്‍ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയില്‍ വച്ചാണ് വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുള്‍പ്പടെയുള്ള പാർട്ടികള്‍ ഉദയനിധിയെ വിമർശിച്ചു.

സ്ത്രീയെ അപമാനിച്ച്‌ സംസാരിക്കുക, പൊതുസ്ഥലത്തും മീറ്റിങ്ങിലും അശ്ലീല പരാമർശം നടത്തുക, ഭീഷണിപ്പെടുത്തല്‍, മനഃപൂർവം വ്യക്തിഹത്യ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala