Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണം പ്രത്യേക ട്രെയിനുകള്‍; ഇന്നുമുതല്‍ റിസര്‍വ് ചെയ്യാം

ഓണം പ്രത്യേക ട്രെയിനുകള്‍; ഇന്നുമുതല്‍ റിസര്‍വ് ചെയ്യാം

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ വിവിധ റൂട്ടുകളില്‍ മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ.

മംഗളൂരു-ചെന്നൈ എഗ്‌മോർ, ചെന്നൈ സെൻട്രല്‍-കൊല്ലം, തിരുവനന്തപുരം- താംബരം റൂട്ടുകളിലാണ് പ്രതിവാര സ്പെഷല്‍ ട്രെയിനുകള്‍ സർവിസ് നടത്തുക. 32 സർവിസുകളാണ് ആകെയുണ്ടാവുക. റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും.

• 06126 മംഗളൂരു-ചെന്നൈ എഗ്‌മോർ: ജൂലൈ 13 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളില്‍ വൈകീട്ട് നാലിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും.

• 06125 ചെന്നൈ എഗ്‌മോർ-മംഗളൂരു: ജൂലൈ 14 മുതല്‍ സെപ്റ്റംബർ ഒന്ന് വരെയുള്ള ചൊവ്വാഴ്ചകളില്‍ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് മംഗളൂരുവിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

• 06119 ചെന്നൈ സെൻട്രല്‍-കൊല്ലം: ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും.

• 06120 കൊല്ലം-ചെന്നൈ സെൻട്രല്‍: ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബർ മൂന്ന് വരെയുള്ള വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

• 06110 തിരുവനന്തപുരം-താംബരം: ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളില്‍ വൈകുന്നേരം 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും.

• 06109 താംബരം-തിരുവനന്തപുരം: ആഗസ്റ്റ് 13നും സെപ്റ്റംബർ മൂന്നിനും മധ്യേയുള്ള വ്യാഴാഴ്ചകളില്‍ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala