Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പറയാന്‍ എനിക്കു തന്നെ ചമ്മല്‍ തോന്നുന്നു'; ഇന്‍സ്റ്റയില്‍‌ സബ്‌സ്‌ക്രിപ്‌ഷനുമായി മഞ്ജു പത്രോസ്

'പറയാന്‍ എനിക്കു തന്നെ ചമ്മല്‍ തോന്നുന്നു'; ഇന്‍സ്റ്റയില്‍‌ സബ്‌സ്‌ക്രിപ്‌ഷനുമായി മഞ്ജു പത്രോസ്

മിനിസ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീൻ എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമില്‍ പുതിയ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആരംഭിക്കുന്നു.'അളിയൻസ്'എന്ന ജനപ്രിയ പരമ്പരയുടെ ലൊക്കേഷനില്‍ വെച്ച്‌ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്.

സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകള്‍ വഴി ചിലർ നടത്തുന്ന മോശം പ്രവണതകള്‍ കാരണം ഈ ഫീച്ചറിനെക്കുറിച്ച്‌ തുറന്നുപറയാൻ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ എന്ന ഫീച്ചറിനെക്കുറിച്ച്‌ പൊതുവേയുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചും മഞ്ജു തുറന്നടിച്ചു.

തന്റെ സബ്‌സ്‌ക്രിപ്ഷൻ പേജില്‍ ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മഞ്ജു കൃത്യമായി വ്യക്തമാക്കുന്നുണ്ട്. തെറ്റായ പ്രതീക്ഷകളോടെ ആരും പണം നല്‍കി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം മുൻകൂട്ടി ഓർമ്മിപ്പിച്ചു. നിലവില്‍ രണ്ടുപേർ ഇതിനോടകം തന്നെ സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു എന്നും അഞ്ചുപേരായാല്‍ പോലും താൻ കൃത്യമായി കോണ്ടന്റ് നല്‍കുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

''ഞാൻ ടെലിവിഷൻ പരിപാടിയുടെ ലൊക്കേഷനിലാണ്. ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞേക്കാം. സത്യത്തില്‍ ഇത് പറയാൻ എനിക്ക് ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോള്‍ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാൻ പറയുകയാണ്‌. എനിക്ക് ഇൻസ്റ്റാഗ്രാമില്‍ സബ്‌സ്‌ക്രിപ്‌ഷൻറെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നെ ഞാനും ഒരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാം എന്ന് വിചാരിച്ചു.

ഈ സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോള്‍ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചുപേര് ചെയ്യുന്ന തോന്ന്യാസങ്ങള്‍ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്.

ഞാൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങുകയാണ്. നിങ്ങളില്‍ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങള്‍ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലാത്തവർ എടുക്കണം. ഞാൻ ഇടാൻ പോകുന്നത് എന്റെ ജീവിത യാത്രകള്‍. എന്റെ ജീവിതാനുഭവങ്ങള്‍, ഞാൻ പോകുന്ന ചെറിയ ചെറിയ യാത്രകള്‍, എന്നെ വിഷമിപ്പിക്കുന്ന , എനിക്ക് സന്തോഷം തരുന്ന, അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. ഈ പറയുന്നതുപോലെ മറ്റേത് ഇല്ല അത് ഞാൻ ആദ്യമേ പറഞ്ഞേക്കാം. രണ്ടുപേര് ആള്‍ റെഡി ആയിട്ടുണ്ട്. അഞ്ചുപേര് ആയാലും ഞാൻ കണ്ടന്റ് തരും. ജൂണ്‍ ഒന്നാം തീയതി മുതല്‍ വിഡിയോ ചെയ്യണം എന്ന് കരുതി ഇരിക്കുകയാണ് . നമുക്ക് ഇടക്കിടക്ക് വീഡിയോ ആയിട്ടും ലൈവ് ആയിട്ടും കാണാം . ചില കണ്ടെന്റുകള്‍ നമുക്ക് ചർച്ച ചെയ്‌തേണ്ടതുണ്ട്. അപ്പൊ എല്ലാരും സബ്സ്ക്രൈബ് ചെയ്യുക.'' മഞ്ജു പത്രോസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala