Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്ന് പോര്‍ച്ചുഗല്‍, ക്രൊയേഷ്യ പുറത്ത്

ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്ന് പോര്‍ച്ചുഗല്‍, ക്രൊയേഷ്യ പുറത്ത്

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറില്‍ കടന്ന് പോർച്ചുഗല്‍. ക്രൊയേഷ്യയെ 2-1നാണ് പോർച്ചുഗല്‍ കീഴടക്കിയത്. 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (68, പെനാല്‍റ്റി), ഗോണ്‍സാലോ റാമോസ് (90+4) എന്നിവരിലൂടെ പോർച്ചുഗല്‍ മറുപടി നല്‍കുകയായിരുന്നു.

ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തില്‍ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ വീഴുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala