Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോക്സോ കേസ് പ്രതിയായ അധ്യാപകൻ എസ്‌.പി ഓഫിസില്‍നിന്ന് ചാടി മരിച്ചു

പോക്സോ കേസ് പ്രതിയായ അധ്യാപകൻ എസ്‌.പി ഓഫിസില്‍നിന്ന് ചാടി മരിച്ചു

ബംഗളൂരു: കർണാടകയിലെ രാമനഗരയില്‍ പോക്സോ കേസ് പ്രതിയായ അധ്യാപകൻ എസ്‌.പി ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായ 49 കാരനായ അധ്യാപകൻ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരു സൗത്ത് ജില്ലാ എസ്‌.പി ഓഫീസ് സമുച്ചയത്തില്‍ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച ഈ അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിജയനഗര ജില്ല സ്വദേശിയായ ഇയാള്‍ ചണ്ണപട്ന താലൂക്കിലെ ഒരു സ്വകാര്യ സ്കൂളില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. സ്കൂളിലെ നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയെ തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കർശനമായ നിയമനടപടികളുടെ ഭാഗമായി ബംഗളൂരുവിലെ സർക്കാർ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് മുൻപുള്ള മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനാണ് ഞായറാഴ്ച ഇയാളെ എസ്‌പി ഓഫീസിലേക്ക് എത്തിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala