Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്വര്‍ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: സ്വര്‍ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസില്‍ സ്വർണപ്പാളികളുടെ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലമാണ് ലഭിച്ചത്.

നാലുമാസം മുൻപാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. കേസന്വേഷണത്തില്‍ ഈ പരിശോധനാഫലം നിർണായകമാകും.

സ്വർണ്ണപ്പാളികള്‍ക്ക് പകരം ചെമ്പ് തകിടുകള്‍ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധനാഫലം പുറത്തുവരുന്നതോടുകൂടി വ്യക്തമാകും. വിജയ് മല്യ സ്വർണം പൊതിഞ്ഞ പാളികള്‍ മാറ്റിയോ എന്നതടക്കം വ്യക്തമാകും. മാത്രമല്ല, ചെമ്പുപാളികളുടെ കാലപ്പഴക്ക നിർണയവും ലഭിച്ച ഫലത്തിലുണ്ട്. പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തില്‍ കുറ്റപത്രം ഉടൻ തന്നെ സമർപ്പിച്ചേക്കും. ഈ റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ ശബരിമലയില്‍ നിന്ന് യഥാർത്ഥത്തില്‍ എത്രമാത്രം സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ കഴിയൂ എന്ന് നേരത്തേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ കേസില്‍ പൂർണ്ണമായ കുറ്റപത്രം തയ്യാറാക്കാനും സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിനെ അറിയിച്ചതുമാണ്.

2025-ല്‍ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണ്ണം പൂശല്‍ ജോലിയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala