
കണ്ണൂർ: തലശ്ശേരി സർക്കാർ ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. ചൊവ്വാഴ്ച അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രൻസ് ഹോമില്‍നിന്ന് പുറത്തുകടന്നതെന്നാണ് വിവരം.
ദിയ മുകുന്ദൻ, റിത്തിന, ഭാവന, എൻ.കെ. വിസ്മയ എന്നിവരെയാണ് കാണാതായത്. നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നത്. പെണ്‍കുട്ടികള്‍ പുറത്തുകടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെയും സമാനമായി ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെണ്‍കുട്ടിക്കൊപ്പമാണ് മറ്റ് മൂന്ന് പേരും പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചില്‍ഡ്രൻസ് ഹോമിന് സമീപത്തും പെണ്‍കുട്ടികള്‍ പോയിരിക്കാമെന്ന് കരുതുന്ന സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ എത്തിയിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസെന്നും റിപ്പോർട്ടുകള്‍ പറയുന്നു. വിവരം ലഭിക്കുന്നവർ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04902323352

