Tuesday, 14 Jan, 12.20 pm Evening Kerala News

ഹോം
ഉത്തര്‍ പ്രദേശില്‍ 32000 പേര്‍ക്ക് പൗരത്വം ; യു പി സര്‍ക്കാര്‍ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി

യു പി സര്‍ക്കാര്‍ നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി .ഇതിന്റെ ആദ്യ പടിയായി അര്‍ഹതയുള്ള 32000 പേരെ സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു. 20 ഓളം ജില്ലകളില്‍ നിന്നായി 32000 ഓളം പേര്‍ക്ക് പൗരത്വത്തിനു അര്‍ഹതയുണ്ടെന്ന് യു പി മന്ത്രി ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി .
വിവിധ ജില്ലാ ഭരണാധികാരികള്‍ ഇവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിയ്ക്കുകയാണ് . ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക സര്‍വ്വേ ഇതിനായി നടത്തി വരികയാണ് . ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേയ്ക് ഓടിപ്പോന്ന 32000 പേര്‍ക്കാണ് ഇപ്പോള്‍ പൗരത്വത്തിനു അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത് .

യു പി യിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ പേര്‍ക്ക് പൗരത്വത്തിനു അര്‍ഹതയുണ്ടെന്നാണ് സംസ്ഥാനത്തു നിന്ന് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പിലിഭിത്തില്‍ മാത്രം 37000 അഭയാര്‍ത്ഥികളുണ്ട് . യു പി യില്‍ മാത്രം മൂന്നര ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിയ്ക്കാനിടയുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Evening Kerala
Top