Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന്റെ ക്രൂരത മക്കളുടെ മുന്നില്‍ വച്ച്‌

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന്റെ ക്രൂരത മക്കളുടെ മുന്നില്‍ വച്ച്‌

തിരുവനന്തപുരം: നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവില്‍ പോയി.

കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനില്‍ വിളിച്ച്‌ അറിയിച്ചത്.

നേരത്തെ ഹസീനയും സുരേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala