Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങി കേന്ദ്രം; ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചു

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങി കേന്ദ്രം; ധര്‍മേന്ദ്ര പ്രധാൻ രാജിവച്ചു

ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച്‌ ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണു രാജി.

അവസാന നിമിഷവും ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നു മറ്റൊരു വകുപ്പിലേക്കു മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവയ്‌ക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാല്‍ പ്രധാൻ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്നു സമരക്കാരും തീരുമാനമെടുത്തതോടെ സർക്കാരിനു വഴങ്ങേണ്ടിവന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാജിക്കാര്യം പ്രധാൻ അറിയിച്ചത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജി. പ്രധാന്റെ രാജിയെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും സി.ജെ.പിയും തമ്മില്‍ നടന്നിരുന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായിരുന്നു. ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കാതെ ഒരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ശനിയാഴ്ച രാവിലെയോടെ സി.ജെ.പി. നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ പദവി ഒഴിഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala