Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
5 സ്റ്റാര്‍ സുരക്ഷയും വമ്പൻ മൈലേജും; വിപണി തൂത്തുവാരി ടാറ്റ പഞ്ച്; ജൂണില്‍ വിറ്റത് 21,000-ത്തിലധികം യൂണിറ്റുകള്‍!

5 സ്റ്റാര്‍ സുരക്ഷയും വമ്പൻ മൈലേജും; വിപണി തൂത്തുവാരി ടാറ്റ പഞ്ച്; ജൂണില്‍ വിറ്റത് 21,000-ത്തിലധികം യൂണിറ്റുകള്‍!

Express Kerala 2 days ago

ന്ത്യൻ ഓട്ടോമൊബൈല്‍ വിപണിയുടെ സിംഹാസനം പിടിച്ചടക്കി ടാറ്റ മോട്ടോഴ്‌സിന്റെ കുട്ടി എസ്‌യുവിയായ ടാറ്റ പഞ്ച്.

വർഷങ്ങളായി വിപണി ഭരിച്ചിരുന്ന മാരുതി സുസുക്കി ഡിസയർ, വാഗണ്‍ആർ തുടങ്ങിയ ജനപ്രിയ മോഡലുകളെ അപ്രസക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ടാറ്റ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2026 ജൂണില്‍ മാത്രം 21,006 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ജൂണിലെ 10,446 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 101.09 ശതമാനത്തിന്റെ അവിശ്വസനീയമായ വാർഷിക വളർച്ചയാണ് പഞ്ച് കൈവരിച്ചിരിക്കുന്നത്.

വില്‍പ്പന പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്. ജൂണില്‍ 18,335 യൂണിറ്റുകള്‍ വിറ്റഴിച്ച്‌ ടാറ്റ നെക്‌സോണ്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നെക്‌സോണ്‍ 58.03 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. അതേസമയം, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസുക്കി ഡിസയർ 17,899 യൂണിറ്റുകളുടെ വില്‍പ്പനയുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാരുതി വാഗണ്‍ആർ 16,952 യൂണിറ്റുകളുമായി നാലാം സ്ഥാനത്താണ്. മാരുതി എർട്ടിഗ 16,111 യൂണിറ്റുകള്‍ (അഞ്ചാം സ്ഥാനം), മാരുതി സ്വിഫ്റ്റ്: 15,215 യൂണിറ്റുകള്‍ (ആറാം സ്ഥാനം), മഹീന്ദ്ര സ്കോർപിയോ: 14,097 യൂണിറ്റുകള്‍ (ഏഴാം സ്ഥാനം), മാരുതി ഫ്രോങ്ക്സ്: 13,135 യൂണിറ്റുകള്‍ (എട്ടാം സ്ഥാനം), മാരുതി ബലേനോ: 12,488 യൂണിറ്റുകള്‍ (ഒമ്പതാം സ്ഥാനം), ഹ്യുണ്ടായി വെന്യു: 10,776 യൂണിറ്റുകള്‍ (പത്താം സ്ഥാനം).

കുറഞ്ഞ വിലയില്‍ ഒരു എസ്‌യുവി ലുക്ക് നല്‍കുന്നു എന്നതാണ് ടാറ്റ പഞ്ചിന്റെ പ്രധാന ആകർഷണം. 5.64 ലക്ഷം മുതല്‍ 10.67 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. 88 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. പെട്രോള്‍ വേരിയന്റില്‍ 18 മുതല്‍ 20 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമ്പോള്‍, മികച്ച ഡിമാൻഡുള്ള സിഎൻജി വേരിയന്റില്‍ 27 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. ഇതിനെല്ലാപ്പുറമെ, സുരക്ഷയുടെ കാര്യത്തില്‍ ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകളിലൊന്നാണിത്. ഈ സുരക്ഷാ മുൻഗണനയും മികച്ച മൈലേജുമാണ് മാരുതിയെ മറികടക്കാൻ പഞ്ചിനെ സഹായിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala