Dailyhunt
ആദിപുരുഷിന്റെ രണ്ടാം പതിപ്പോ? രാമായണ ടീസറിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം!

ആദിപുരുഷിന്റെ രണ്ടാം പതിപ്പോ? രാമായണ ടീസറിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം!

Express Kerala 3 weeks ago

ണ്‍ബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും വിമർശനങ്ങളും.

വമ്പൻ പ്രതീക്ഷകളോടെ എത്തിയ ടീസറിന് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും എത്തുമ്പോള്‍ രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്.

പ്രധാനമായും ചിത്രത്തിന്റെ വിഎഫ്‌എക്‌സിനെ ലക്ഷ്യം വെച്ചാണ് വിമർശനങ്ങള്‍ ഉയരുന്നത്. വിഷ്വലുകളുടെ നിലവാരമില്ലായ്മയെ മുൻപ് പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ‘ആദിപുരുഷു’മായാണ് പലരും താരതമ്യം ചെയ്യുന്നത്. ആദിപുരുഷിലെ വിഎഫ്‌എക്‌സിനേക്കാള്‍ മോശമാണ് ഇതെന്നും, ഓം റൗട്ട് ചിത്രമായിരുന്നു ഇതിലും ഭേദമെന്നും എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ കമന്റുകള്‍ നിറയുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനവും വിമർശകരുടെ കണ്ണിലുടക്കി. രാമന്റെ കഥാപാത്രത്തിന് ആവശ്യമായ ഭാവവ്യത്യാസങ്ങള്‍ രണ്‍ബീറിന്റെ മുഖത്ത് കാണാനില്ലെന്നും, യാതൊരു ഫീലിംഗ്‌സുമില്ലാത്ത പ്രകടനമാണ് ടീസറിലുള്ളതെന്നും ട്രോളർമാർ പരിഹസിക്കുന്നു. മികച്ച താരനിര ഉണ്ടായിട്ടും സാങ്കേതിക മികവില്‍ ചിത്രം പിന്നോട്ടുപോയത് സിനിമാസ്വാദകർക്കിടയില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala