Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലുവയില്‍ ടെസ്റ്റ് ഡ്രൈവിനെത്തി 1.60 ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി! അന്വേഷണം ആരംഭിച്ച്‌ പോലീസ്

ആലുവയില്‍ ടെസ്റ്റ് ഡ്രൈവിനെത്തി 1.60 ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി! അന്വേഷണം ആരംഭിച്ച്‌ പോലീസ്

Express Kerala 3 months ago

കൊച്ചി: ആലുവയില്‍ ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി ടെസ്റ്റ് ഡ്രൈവിനിടെ ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന ബൈക്കുമായി യുവാവ് കടന്നുകളഞ്ഞു.

അരമണിക്കൂറിലധികം കാത്തിരുന്നിട്ടും വണ്ടിയും ഓടിച്ചയാളും തിരിച്ചെത്താത്തതിനെ തുടർന്ന് സ്ഥാപന ഉടമകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലുവ-പെരുമ്പാവൂർ റോഡിലെ അസ്സീസി കവലയിലുള്ള ഫോർ വീല്‍ ഡ്രൈവ് എന്ന സെക്കൻഡ് ഹാൻഡ് വാഹന വിപണന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

ജൂലൈ 1 ബുധനാഴ്ച ഉച്ചയ്ക്ക് 1:45ഓടെയാണ് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ബൈക്ക് വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തിയത്. ഈ സമയം ജീവനക്കാർ തിരക്കിലായിരുന്നു. സ്ഥാപനത്തിന്റെ പങ്കാളിയായ ഫൈസല്‍ ഇയാളെ വിവിധ ബൈക്കുകള്‍ കാണിച്ചുകൊടുത്തു. KL 35 K 8854 നമ്പറിലുള്ള ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി യുവാവിന് നല്‍കുകയായിരുന്നു. വിപണിയില്‍ ഏകദേശം 1.60 ലക്ഷം രൂപ വിലവരുന്നതാണ് ഈ ബൈക്ക്. സാധാരണയായി ടെസ്റ്റ് ഡ്രൈവുകള്‍ അവരുടെ തന്നെ പാർക്കിംഗ് ഏരിയയ്ക്കുള്ളില്‍ മാത്രമാണ് അനുവദിക്കാറുള്ളത്. എന്നാല്‍ ബൈക്കില്‍ കയറിയ യുവാവ് പെട്ടെന്ന് തന്നെ വാഹനം വേഗതയിലാക്കി സ്ഥാപനത്തിന് പുറത്തുള്ള പ്രധാന റോഡിലേക്ക് ഓടിച്ചുപോവുകയായിരുന്നു. റോഡില്‍ ടെസ്റ്റ് ചെയ്യുകയാണെന്ന് കരുതി ജീവനക്കാർ ആദ്യം സംശയിച്ചതുമില്ല. എന്നാല്‍ അരമണിക്കൂർ കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താതിരുന്നതോടെയാണ് ഉടമകള്‍ക്ക് അമളി പറ്റിയ വിവരം മനസ്സിലായത്. തുടർന്ന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇവർ ആലുവ പോലീസില്‍ പരാതി നല്‍കി. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala