ഇന്ത്യൻ ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ബജാജ് പള്‍സർ 150-ന്റെ പുതിയ തലമുറ പതിപ്പ് ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നു.
ബജാജ് പള്‍സർ ബ്രാൻഡിന്റെ 25-ാം വാർഷിക വേളയിലാണ് ഈ പ്രമുഖ മോഡലിനെ കമ്പനി അടിമുടി മാറ്റങ്ങളോടെ അവതരിപ്പിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷമാണ് പള്‍സർ 150 മോഡലില്‍ വലിയ തോതിലുള്ള അപ്‌ഡേഷൻ ബജാജ് വരുത്തുന്നത്. 150 സിസി സെഗ്‌മെന്റില്‍ ഇന്നും വൻ ജനപ്രീതിയുള്ളതിനാല്‍ എഞ്ചിൻ കപ്പാസിറ്റി 150 സിസിയായി തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകള്‍.
പൂർണ്ണ എല്‍ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടേണ്‍ ഇൻഡിക്കേറ്ററുകള്‍, പുതിയ ഷാർപ്പ് ബോഡി പാനലുകള്‍. സ്മാർട്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് കണ്‍സോള്‍, കോള്‍/എസ്‌എംഎസ് അലേർട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ ഫീച്ചറുകള്‍. മെച്ചപ്പെട്ട ഷാസിയും പുതിയ സസ്‌പെൻഷൻ സജ്ജീകരണവും. ഏകദേശം 1,10,000 മുതല്‍ 1,20,000 വരെ (എക്‌സ്-ഷോറൂം വില). (നഗരങ്ങള്‍ക്കനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ വരാം). ലഭ്യമാകുന്ന പുതിയ എല്‍ഇഡി ലൈറ്റിംഗും ഡിജിറ്റല്‍ ഫീച്ചറുകളും പള്‍സറിനെ വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ കൂടുതല്‍ ആകർഷകമാക്കുമെന്നാണ് കരുതപ്പെടുന്നത്.

