Dailyhunt
അല്‍ ഹംരിയക്ക് പുത്തൻ ഉണര്‍വ്; 'മുൻപത്തേക്കാള്‍ മികച്ചത്' പദ്ധതിയുമായി മുനിസിപ്പാലിറ്റി

അല്‍ ഹംരിയക്ക് പുത്തൻ ഉണര്‍വ്; 'മുൻപത്തേക്കാള്‍ മികച്ചത്' പദ്ധതിയുമായി മുനിസിപ്പാലിറ്റി

Express Kerala 1 week ago

ഷാർജ: പ്രതികൂല കാലാവസ്ഥയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച്‌ നഗരത്തിന്റെ മനോഹാരിത വീണ്ടെടുക്കുന്നതിനായി 'മുൻപത്തേക്കാള്‍ മികച്ചത്' എന്ന പേരില്‍ വിപുലമായ പുനരുദ്ധാരണ പദ്ധതിയുമായി അല്‍ ഹംരിയ മുനിസിപ്പാലിറ്റി.

ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മേഖലയിലെ വിവിധയിടങ്ങളില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് പൊതുയിടങ്ങള്‍ കൂടുതല്‍ മനോഹരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസൗന്ദര്യം വീണ്ടെടുക്കുന്നതിനായുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് അല്‍ ഹംരിയ മുനിസിപ്പാലിറ്റി മേധാവി മുബാറക് റാഷിദ് അല്‍ ഷംസി വ്യക്തമാക്കി. റോഡുകള്‍ ശുചീകരിക്കുന്നതിനൊപ്പം പൊതു സ്ക്വയറുകള്‍, വിശ്രമമുറികള്‍, ബീച്ചുകള്‍, ഹരിതയിടങ്ങള്‍ എന്നിവ കൂടുതല്‍ ആകർഷകമാക്കും. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നടപ്പാക്കുന്ന ഈ സംരംഭം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ ഹംരിയയുടെ പ്രശസ്തി നിലനിർത്തുന്നതിനും എമിറേറ്റിലെ മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഈ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ കരുത്തുപകരും. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് മികച്ച പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരശുചീകരണത്തിനൊപ്പം കൂടുതല്‍ പൂച്ചെടികളും പച്ചപ്പും ഒരുക്കി അല്‍ ഹംരിയയെ പഴയതിനേക്കാള്‍ സുന്ദരമാക്കാനുള്ള ഒരുക്കത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ.

NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala