Dailyhunt
അനൗണ്‍സ്‌മെന്റ് വിവാദം; എല്‍.ഡി.എഫ് നയമല്ലെന്ന് ടി.പി. രാമകൃഷ്ണൻ

അനൗണ്‍സ്‌മെന്റ് വിവാദം; എല്‍.ഡി.എഫ് നയമല്ലെന്ന് ടി.പി. രാമകൃഷ്ണൻ

Express Kerala 3 weeks ago

പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ടി.പി.

രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രചാരണം ഇടതുമുന്നണിയുടെ നയമല്ലെന്നും, വിവാദമായ അനൗണ്‍സ്‌മെന്റ് സ്ഥാനാർത്ഥിയോ മുന്നണിയോ അറിയാതെ നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ ഇന്ന് കമ്മീഷന് വിശദീകരണം നല്‍കും. മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നാരോപിച്ച്‌ എല്‍.ഡി.എഫ് വാഹനത്തില്‍ നിന്ന് അനൗണ്‍സ്‌മെന്റ് നടന്നുവെന്നായിരുന്നു യു.ഡി.എഫിന്റെ പരാതി. ഇതിനിടെ, തഹ്ലിയക്കെതിരെ പരാതി നല്‍കിയ ആള്‍ തനിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് കാട്ടി പോലീസിനെ സമീപിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala