Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്റീനയോട് തോല്‍വി, ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്; റഫറിക്കെതിരെ ഗുരുതര ആരോപണം

അര്‍ജന്റീനയോട് തോല്‍വി, ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്; റഫറിക്കെതിരെ ഗുരുതര ആരോപണം

Express Kerala 2 weeks ago

ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 എന്ന സ്‌കോറിന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെ, റഫറിക്കെതിരെ ഔദ്യോഗിക പരാതിയുമായി ഈജിപ്ഷ്യൻ ഫുട്ബോള്‍ ഫെഡറേഷൻ.

മത്സരം നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയർ അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തുവെന്നാണ് ഫിഫയ്ക്ക് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം.

അട്ടിമറിയുടെ വക്കില്‍ നിന്ന് തിരിച്ചടി

അറ്റ്ലാന്റയില്‍ നടന്ന മത്സരത്തില്‍ ഈജിപ്ത് ചരിത്രപരമായ ഒരു അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15′), മൊസ്തഫ സിക്കോ (67′) എന്നിവരുടെ ഗോളുകളിലൂടെ 2-0-ത്തിന് മുന്നിട്ടുനിന്ന ഈജിപ്തിനെതിരെ അർജന്റീന കടുത്ത തിരിച്ചുവരവാണ് നടത്തിയത്. ക്രിസ്റ്റ്യൻ റൊമേറോ (79′), ലയണല്‍ മെസ്സി (83′) എന്നിവരിലൂടെ സമനില പിടിച്ച അർജന്റീന, ഇഞ്ചുറി ടൈമില്‍ (90+3′) എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

വിവാദമായി റഫറിയുടെ തീരുമാനങ്ങള്‍

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് വിവാദമായത്. ഇഞ്ചുറി ടൈമില്‍ മാത്രം ഈജിപ്ഷ്യൻ താരങ്ങള്‍ക്ക് 5 മഞ്ഞക്കാർഡുകളാണ് റഫറി നല്‍കിയത്. റഫറിയുടെ ഈ കടുത്ത തീരുമാനങ്ങളും വിവേചനപരമായ സമീപനവുമാണ് തങ്ങളുടെ തോല്‍വിക്ക് വഴിയൊരുക്കിയതെന്ന് ഈജിപ്ഷ്യൻ ഫുട്ബോള്‍ ഫെഡറേഷൻ ആരോപിക്കുന്നു. റഫറിയുടെ പെരുമാറ്റത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും അവർ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala