Dailyhunt
ബേപ്പൂരിലെ സുല്‍ത്താനായി അൻവര്‍ എത്തും! വെറും എംഎല്‍എ ആയിട്ടാവില്ല: വി.ഡി സതീശൻ

ബേപ്പൂരിലെ സുല്‍ത്താനായി അൻവര്‍ എത്തും! വെറും എംഎല്‍എ ആയിട്ടാവില്ല: വി.ഡി സതീശൻ

Express Kerala 3 weeks ago

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെ വൻ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിന് വലിയൊരു 'സമ്മാനം' നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ്, അൻവറിനെ മന്ത്രിയാക്കുമെന്ന സൂചന നല്‍കിക്കൊണ്ട് വി.ഡി. സതീശൻ ഈ പ്രഖ്യാപനം നടത്തിയത്. “ബേപ്പൂരിലെ സുല്‍ത്താനായി അൻവർ നിയമസഭയിലെത്തും. വെറുമൊരു എംഎല്‍എ ആയിട്ടാവില്ല അദ്ദേഹം വരുന്നത്, ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും,” വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ കേരളം ആവേശകരമായ പോരാട്ടച്ചൂടിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയില്‍ ക്യാമ്പ് ചെയ്യുമ്പോള്‍, യുഡിഎഫിന് കരുത്തുപകരാൻ രാഹുല്‍ ഗാന്ധി ഇന്ന് പാലക്കാട് എത്തും. പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലയിലെ 12 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികള്‍ പങ്കെടുക്കും. ഡീല്‍ വിവാദങ്ങളും വയനാട് ഫണ്ട് ആരോപണങ്ങളും വ്യാജ തിരിച്ചറിയല്‍ കാർഡ് വിവാദങ്ങളിലും എത്തി നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala