പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് 14 പ്രോജക്‌ട് എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാജസ്ഥാനിലെയും ഗുജറാത്തിലെയും ജോധ്പൂർ, ജയ്സാല്‍മീർ, ജാംനഗർ, ഭുജ്, നാളിയ എന്നീ ബി.ഇ.എല്‍ പ്രോജക്‌ട് സൈറ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 2026 ഓഗസ്റ്റ് 11-ന് നടക്കുന്ന വാക്ക്-ഇൻ സെലക്ഷൻ പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം.
അംഗീകൃത സർവകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കല്‍, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ പ്രസക്തമായ വിഷയങ്ങളില്‍ നാല് വർഷത്തെ ബി.ഇ, ബി.ടെക് അല്ലെങ്കില്‍ ബി.എസ്.സി എഞ്ചിനീയറിംഗ് പൂർത്തിയാക്കിയവർക്കാണ് അവസരം. 2026 ജൂലൈ 1 അടിസ്ഥാനമാക്കി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും പരമാവധി 32 വയസ്സുമാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് അർഹമായ വയസ്സിളവ് ലഭിക്കും.

