Dailyhunt
ബിജെപിയുമായി അടുപ്പം;  എംഎല്‍എയെ പുറത്താക്കി ഡിഎംകെ

ബിജെപിയുമായി അടുപ്പം; എംഎല്‍എയെ പുറത്താക്കി ഡിഎംകെ

Express Kerala 5 years ago

ചെന്നൈ: ബി.ജെ.പിയുമായി അടുത്തതിന്റെ പേരില്‍ എം.എല്‍.എ. കെ.കെ. സെല്‍വത്തെ ഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഓഗസ്റ്റ് അഞ്ചിന് സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സെല്‍വത്തെ പുറത്താക്കിയത്. പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡി.എം.കെ. അറിയിച്ചു.

അടുത്തിടെ, സെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ ബി.ജെ.പി.

ആസ്ഥാനമായ കമലാലയം സന്ദര്‍ശിക്കുകയും ഡി.എം.കെയില്‍ കുടുംബ രാഷ്ട്രീയമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala