Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്‌സ് ഓഫീസില്‍ കുതിച്ചുയര്‍ന്ന് ചിദംബരത്തിന്റെ 'ബാലൻ'; ആഗോള കളക്ഷൻ 34.5 കോടിയിലേക്ക്!

ബോക്‌സ് ഓഫീസില്‍ കുതിച്ചുയര്‍ന്ന് ചിദംബരത്തിന്റെ 'ബാലൻ'; ആഗോള കളക്ഷൻ 34.5 കോടിയിലേക്ക്!

Express Kerala 4 months ago

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ’ എന്ന ചിത്രം ആഗോളതലത്തില്‍ വൻ വിജയമായി മുന്നേറുന്നു.

ജൂണ്‍ 19-ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളില്‍ ഒരു മാസം പൂർത്തിയാക്കാറാകുമ്പോള്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 34.5 കോടി രൂപ നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഇതിനോടകം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായി ഇടംപിടിച്ചു കഴിഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ‘മാർഷേ ഡു ഫിലിം’ വിഭാഗത്തില്‍ പ്രദർശിപ്പിച്ച്‌ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.

കൃത്യമായ കളക്ഷൻ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 17.4 കോടി രൂപ സ്വന്തമാക്കി. കർണാടകയില്‍ നിന്ന് 2.58 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 1.01 കോടിയും ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മൊത്തം 21.81 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശ വിപണിയില്‍ നിന്ന് മാത്രം 12.74 കോടി രൂപയും സിനിമ വാരിുകൂട്ടിയിട്ടുണ്ട്. ഫർസാന പാലത്തിങ്കല്‍, ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവർക്കൊപ്പം ടൊവിനോ തോമസ്, ജീൻ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ഡോളി ജൂണ്‍, ബീന ആന്റണി തുടങ്ങിയ പ്രമുഖ താരനിരയാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരന്നിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala