Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്സ് ഓഫീസില്‍ പതറി ആലിയ ഭട്ടിന്റെ 'ആല്‍ഫ'!

ബോക്സ് ഓഫീസില്‍ പതറി ആലിയ ഭട്ടിന്റെ 'ആല്‍ഫ'!

Express Kerala 2 weeks ago

ബോളിവുഡിലെ വമ്പൻ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രമായ 'ആല്‍ഫ'യ്ക്ക് തിയേറ്ററുകളില്‍ നിന്ന് നിരാശാജനകമായ പ്രതികരണങ്ങള്‍.

ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 55.50 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 39.50 കോടിയും ഓവർസീസില്‍ നിന്ന് 16 കോടിയും സ്വന്തമാക്കിയെങ്കിലും, വമ്പൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് വരും ദിവസങ്ങളില്‍ കളക്ഷൻ വലിയ രീതിയില്‍ ഉയർത്തിയാല്‍ മാത്രമേ ബോക്സ് ഓഫീസില്‍ പരാജയഭാരത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ.

‘ദി റെയില്‍വേ മെൻ’ എന്ന ശ്രദ്ധേയമായ സീരീസിന് ശേഷം ശിവ് റവയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്, മുൻപ് പുറത്തിറങ്ങിയ സ്പൈ യൂണിവേഴ്സ് സിനിമകളേക്കാള്‍ വളരെ മോശം അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ തീയേറ്ററുകളെ അല്പമെങ്കിലും ആവേശം കൊള്ളിക്കുന്നത് ഹൃത്വിക് റോഷന്റെ അതിഥി വേഷം (കാമിയോ) മാത്രമാണെന്നും സിനിമാ പ്രേമികള്‍ കുറിക്കുന്നു. ‘ഏക് താ ടൈഗർ’, ‘പത്താൻ’, ‘വാർ’ തുടങ്ങിയ വമ്പൻ ഹിറ്റുകള്‍ സമ്മാനിച്ച ഈ യൂണിവേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രതികരണം നേരിടുന്ന ചിത്രമായി ഇതോടെ ‘ആല്‍ഫ’ മാറിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala