Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോറ്റാനിക്കരയിലെ മാലിന്യക്കൂമ്പാരം; അടിയന്തരമായി വൃത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്

ചോറ്റാനിക്കരയിലെ മാലിന്യക്കൂമ്പാരം; അടിയന്തരമായി വൃത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്

Express Kerala 4 months ago

ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ കർശന ഇടപെടല്‍. ഭക്തർക്ക് ആത്മീയാനുഭവം നല്‍കേണ്ട ഇടം മലിനമായി കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, അടിയന്തര ശുചീകരണത്തിന് നിർദ്ദേശം നല്‍കി.

ക്ഷേത്രപരിസരത്തെ ശൗചാലയങ്ങള്‍, പാചകപ്പുര, ക്ഷേത്രക്കുളം തുടങ്ങിയ ഭാഗങ്ങളിലെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഇടപെടല്‍.

ക്ഷേത്ര പരിസരത്തെ കാടുപിടിച്ച ഭാഗങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണം. മാലിന്യ നിർമാർജനത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച്‌ കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും പ്രത്യേക വിശദീകരണം നല്‍കേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാടുപിടിച്ചുകിടക്കുന്ന സാഹചര്യം കോടതി എടുത്തുപറഞ്ഞു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫീസർ അറിയിച്ചെങ്കിലും, നിലവിലെ സ്ഥിതി പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ജൂണ്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ‘ശുചിത്വം ദൈവതുല്യം’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച കോടതി, ഭക്തർക്ക് ആശ്വാസം നല്‍കേണ്ട ഇടം ഇത്തരത്തില്‍ സംരക്ഷണമില്ലാതെ തുടരുന്നത് അനുവദിക്കാനാവില്ലെന്ന് ഓർമ്മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala