Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടപാലായനത്തില്‍; നടപടിയെടുത്ത് കേന്ദ്രം

ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടപാലായനത്തില്‍; നടപടിയെടുത്ത് കേന്ദ്രം

Express Kerala 6 years ago

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കെ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ കൂട്ട പലായനത്തില്‍ ഡല്‍ഹി സര്‍ക്കാരിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുയാണ് കേന്ദ്രം. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്ബളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കുടിയേറ്റ തൊഴിലളികളുടെ യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിര്‍ത്തികളും അതതു സര്‍ക്കാരുകള്‍ അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികളില്‍ നിന്ന് വാടക ഈടാക്കരുതെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala