Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ദേശീയതലത്തില്‍ കുറഞ്ഞു, പക്ഷേ കേരളത്തില്‍ ഇരട്ടി!'; ഭര്‍ത്തൃപീഡനത്തില്‍ സംസ്ഥാനത്ത് വൻ വര്‍ദ്ധനവെന്ന് കേന്ദ്ര കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

'ദേശീയതലത്തില്‍ കുറഞ്ഞു, പക്ഷേ കേരളത്തില്‍ ഇരട്ടി!'; ഭര്‍ത്തൃപീഡനത്തില്‍ സംസ്ഥാനത്ത് വൻ വര്‍ദ്ധനവെന്ന് കേന്ദ്ര കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

Express Kerala 4 months ago

രാജ്യത്ത് ഭർത്തൃപീഡനം നേരിടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോഴും കേരളത്തില്‍ ഇതിന്റെ നിരക്ക് ആശങ്കാജനകമായ രീതിയില്‍ ഇരട്ടിയായി വർദ്ധിച്ചെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ആറാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം, മുൻപ് കേരളത്തില്‍ 9.8 ശതമാനമായിരുന്ന ഭർത്തൃപീഡന നിരക്ക് പുതിയ കണക്കുകളില്‍ 17.7 ശതമാനമായാണ് ഉയർന്നത്. ഇതില്‍ തന്നെ ഗർഭകാലത്ത് ഭർത്താക്കന്മാരില്‍ നിന്ന് മർദനമേല്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ നിരക്ക് 0.5 ശതമാനത്തില്‍ നിന്നും 1.7 ശതമാനമായി ഉയർന്നു എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്.

അതേസമയം, ദേശീയതലത്തില്‍ ഇത്തരം പീഡനങ്ങളുടെ നിരക്ക് 29.2 ശതമാനത്തില്‍ നിന്നും 22.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഭർത്തൃപീഡനം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തെലങ്കാനയിലാണ് (30.8%). ഇന്ത്യയിലുടനീളം നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമപ്രദേശങ്ങളിലാണ് മർദന നിരക്ക് കൂടുതല്‍. കേരളത്തിലും ഈ പ്രവണത പ്രകടമാണ്. സംസ്ഥാനത്തെ നഗരങ്ങളില്‍ പീഡന നിരക്ക് 15.6 ശതമാനമാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 19.7 ശതമാനമായി ഉയർന്നുനില്‍ക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala