Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുരൂഹതകളുടെ അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം പുതിയ വഴിത്തിരിവ്; ദിഷ സാലിയൻ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ദുരൂഹതകളുടെ അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം പുതിയ വഴിത്തിരിവ്; ദിഷ സാലിയൻ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Express Kerala 2 days ago

ടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.

കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ 8-നാണ് മുംബൈ മലാഡിലെ അപ്പാർട്ട്മെന്റിന്റെ 14-ാം നിലയില്‍ നിന്ന് വീണ് ദിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രാന്ദ്രയിലെ ഫ്ലാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുൻപായിരുന്നു ഈ ദുരൂഹ സംഭവം. മുംബൈ പൊലീസ് ഈ കേസില്‍ അപകടമരണത്തിന് മാത്രമുള്ള എ.ഡി.ആർ ആണ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും എതിരെയുള്ള തെളിവുകള്‍ കണ്ടെത്താനാകാത്ത പക്ഷം ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസ് സാരംഗ് കോട്വാള്‍, ജസ്റ്റിസ് രഞ്ജിത്സിൻഹ രാജ ഭോണ്‍സാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മകളുടെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച്‌ ദിഷയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദിഷയുടേത് ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്റെ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച്‌ ദിഷയുടെ പിതാവ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുടുംബത്തിന്റെ കൊലപാതക ആരോപണം നിലനില്‍ക്കെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അപകട മരണ റിപ്പോർട്ട് മാത്രം ഒതുക്കിയതില്‍ മുൻപ് നടന്ന വാദത്തിനിടയില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദിഷ മരിച്ച്‌ വർഷങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും എ.ഡി.ആറിന്റെയും പകർപ്പുകള്‍ പോലും കുടുംബത്തിന് നല്‍കിയിട്ടില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala