Dailyhunt
ട്രംപിന്റെ എച്ച്‌1-ബി വിസ പരിഷ്‌കരണങ്ങള്‍ തടഞ്ഞ് കോടതി

ട്രംപിന്റെ എച്ച്‌1-ബി വിസ പരിഷ്‌കരണങ്ങള്‍ തടഞ്ഞ് കോടതി

Express Kerala 5 years ago

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വിസ പരിഷ്‌കരണങ്ങള്‍ അമേരിക്കന്‍ കോടതി തടഞ്ഞു. എച്ച്‌1-ബി വിസയുമായി ബന്ധപ്പെട്ട രണ്ടു നിര്‍ദിഷ്ട നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞത്. എച്ച്‌1-ബി വിസകളില്‍ നിയമിക്കുന്നവര്‍ക്ക് കമ്ബനികള്‍ ഉയര്‍ന്ന വേതനം നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ഉത്തരവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു നിയമവുമാണ് കോടതി തടഞ്ഞത്.

അമേരിക്കന്‍ കമ്ബനികളില്‍ വിദേശ ജോലിക്കാരെ നിയമിക്കാന്‍ കമ്ബനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്‌1-ബി. ഓരോ വര്‍ഷവും 85,000 എച്ച്‌1-ബി വിസകളാണ് അമേരിക്ക നല്‍കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് വിസകള്‍ നല്‍കുന്നതെങ്കിലും പിന്നീട് പുതുക്കി നല്‍കും.

അമേരിക്കയിലെ ആറു ലക്ഷം എച്ച്‌1-ബി വിസക്കാരും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

കോവിഡ് വ്യാപനവും ഉയര്‍ന്ന മരണനിരക്കും സാമ്ബത്തികമായ കാരണങ്ങളുമാണ് എച്ച്‌1-ബി വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്.

ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം അപേക്ഷകര്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. കൃത്യമായ വിശകലന പ്രക്രിയ ഇല്ലാതെ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും ബേ ഏരിയ കൗണ്‍സിലും മറ്റുള്ളവരും ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരേ കേസെടുത്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala