Friday, 23 Mar, 9.23 am Express Kerala

പ്രധാന വാര്‍ത്തകള്‍
എം.എല്‍.എക്ക് നേരെ കയ്യേറ്റം; നാളെ ഹര്‍ത്താലിന് സി.പി.എം ആഹ്വാനം

തിരുവനന്തപുരം: പെരുങ്കിടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ യെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ഉച്ചയ്ക്ക് പെരുങ്കിടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയിരുന്നു.

ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അതുവഴി വാഹനത്തില്‍ വരികയായിരുന്ന എം.എല്‍.എ യെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് . ഇതില്‍ പ്രതിഷേധിച്ച്‌ പെരുങ്കിടവിളയില്‍ സിപിഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala
Top