Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് കെ.ബി. ഗണേഷ് കുമാര്‍ പുറത്ത്; പകരം ബി.ആര്‍.കെ ബാബു

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് കെ.ബി. ഗണേഷ് കുമാര്‍ പുറത്ത്; പകരം ബി.ആര്‍.കെ ബാബു

Express Kerala 3 days ago

ങ്ങനാശ്ശേരി: കെ.ബി. ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡില്‍ നിന്ന് പുറത്താക്കി. കാലാവധി അവസാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങളില്‍ ഗണേഷ് കുമാറിന് മാത്രം നേതൃത്വം അംഗത്വം പുതുക്കി നല്‍കിയില്ല.

നേരത്തെ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ ഡയറക്ടർ ബോർഡില്‍ നിന്നും ഗണേഷ് കുമാർ പൂർണ്ണമായി പുറത്താകുന്നത്.

എൻ.എസ്.എസ് ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധിയാണ് അടുത്തിടെ അവസാനിച്ചത്. ഇതില്‍ എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോള്‍ ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കുകയായിരുന്നു. ഗണേഷിന് പകരം ബി.ആർ.കെ ബാബുവിനെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പത്തനാപുരത്തെ എൻ.എസ്.എസ് പത്മ കഫെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടും ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പത്തനാപുരം താലൂക്ക് യൂണിയനിലെ പകുതിയിലധികം അംഗങ്ങള്‍ ഒന്നിച്ച്‌ രാജിവെച്ചിരുന്നു. ഇതോടെ താലൂക്ക് യൂണിയൻ പൂർണ്ണമായി പിരിച്ചുവിടുകയായിരുന്നു. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കഴിഞ്ഞ കുറച്ചുകാലമായി ഗണേഷ് കുമാർ കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala