Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗേറ്റ് 2027 പരീക്ഷ! ഡിജിലോക്കര്‍ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കി ഐഐടി മദ്രാസ്

ഗേറ്റ് 2027 പരീക്ഷ! ഡിജിലോക്കര്‍ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കി ഐഐടി മദ്രാസ്

ഗേറ്റ് 2027 അപേക്ഷകർക്ക് ഡിജിലോക്കർ രജിസ്ട്രേഷൻ നിർബന്ധമാക്കി പരീക്ഷാ സംഘാടകരായ ഐഐടി മദ്രാസ്. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പായി ഉദ്യോഗാർത്ഥികള്‍ തങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കുകയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും വേണം.

അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും കൃത്യമായി പരിശോധിച്ചുറപ്പിക്കാനാണ് ഈ തീരുമാനം. ഗേറ്റ് ഓണ്‍ലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റം വഴിയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. അക്കൗണ്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച്‌ പുതിയ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കേണ്ടതാണ്.

ഡിജിലോക്കർ അക്കൗണ്ട് ആരംഭിക്കുന്നതിനായി digilocker.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ‘ലോഗിൻ/രജിസ്റ്റർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറും ആവശ്യമായ തിരിച്ചറിയല്‍ നമ്പറും നല്‍കിയ ശേഷം മൊബൈലില്‍ ലഭിക്കുന്ന ഒടിപി അല്ലെങ്കില്‍ സെക്യൂരിറ്റി പിൻ ഉപയോഗിച്ച്‌ വെരിഫിക്കേഷൻ പൂർത്തിയാക്കാം. അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങളും ഇഷ്യൂ ചെയ്ത സർട്ടിഫിക്കറ്റുകളും പരിശോധിച്ചുറപ്പിക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala