Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.ഡി ആക്രമണം നഗരത്തിന് നാണക്കേട്; നേതൃത്വം നല്‍കിയത് ഗുണ്ടകളെന്ന് മേയര്‍ വി.വി. രാജേഷ്

ഇ.ഡി ആക്രമണം നഗരത്തിന് നാണക്കേട്; നേതൃത്വം നല്‍കിയത് ഗുണ്ടകളെന്ന് മേയര്‍ വി.വി. രാജേഷ്

Express Kerala 4 months ago

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരുവനന്തപുരം നഗരത്തിന് വലിയ നാണക്കേടാണെന്ന് മേയർ വി.വി.

രാജേഷ്. ആക്രമണത്തിന് പിന്നില്‍ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നഗരത്തില്‍ കൂടുതല്‍ സംഘർഷങ്ങള്‍ക്ക് അത് വഴിതെളിക്കും. പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകമെന്നും മേയർ ആവശ്യപ്പെട്ടു.

നഗരത്തിലെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ‘മേയർ കെയർ’ എന്ന പുതിയ പദ്ധതിയും വി.വി. രാജേഷ് പ്രഖ്യാപിച്ചു. സ്കൂള്‍ തുറക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് കോർപ്പറേഷൻ നല്‍കും. ആകെ 5050 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഒരു വാർഡില്‍ നിന്ന് 50 കുട്ടികളെ വീതമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. വ്യക്തിഗത സഹായങ്ങള്‍ ഏകോപിപ്പിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala