Sunday, 24 Jun, 10.33 am Express Kerala

പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

പീരുമേട്. ഉടുമ്ബന്‍ചോല, ദേവികുളം, ഇടുക്കി നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തും.

പാല്‍, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Dailyhunt
Top