Dailyhunt
ഇന്ത്യൻ വിപണി കീഴടക്കാൻ റെനോ; ഡസ്റ്റര്‍ ഹൈബ്രിഡും ബോറിയലും ഉള്‍പ്പെടെ നാല് പുതിയ എസ്‌യുവികള്‍ വരുന്നു?

ഇന്ത്യൻ വിപണി കീഴടക്കാൻ റെനോ; ഡസ്റ്റര്‍ ഹൈബ്രിഡും ബോറിയലും ഉള്‍പ്പെടെ നാല് പുതിയ എസ്‌യുവികള്‍ വരുന്നു?

Express Kerala 1 week ago

ന്ത്യൻ വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് പുത്തൻ എസ്‌യുവികള്‍ പുറത്തിറക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഒരുങ്ങുന്നു.

ഏറെ ജനപ്രിയമായ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ്, ഡസ്റ്റർ 7 സീറ്റർ, റെനോ ബോറിയല്‍, റെനോ ബ്രിഡ്ജർ എന്നിവയാണ് വിപണിയിലെത്താൻ തയ്യാറെടുക്കുന്നത്. നിലവിലുള്ള ഡസ്റ്ററിന് പുറമെ വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകളുമായി എത്തുന്ന ഈ മോഡലുകള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 2026 ദീപാവലിയോടെ പ്രതീക്ഷിക്കുന്ന ഡസ്റ്റർ ഹൈബ്രിഡ്. 1.8 ലിറ്റർ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്‌ട്രിക് മോട്ടോറുകളും ഉള്‍പ്പെടുന്ന കരുത്തുറ്റ ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. ഇത് ഏകദേശം 160 ബിഎച്ച്‌പി കരുത്തും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതോടൊപ്പം തന്നെ, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ ‘ബോറിയല്‍’ എന്ന പുതിയ മൂന്ന് നിര എസ്‌യുവി ഈ വർഷം രണ്ടാം പകുതിയില്‍ തന്നെ പുറത്തിറക്കിയേക്കും. പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ബോറിയലില്‍ ഉണ്ടാകും.

ഡസ്റ്ററിന്റെ തന്നെ 7 സീറ്റർ പതിപ്പും റെനോയുടെ പദ്ധതികളിലുണ്ട്. ഡാസിയ ബിഗ്‌സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്യുന്ന ഈ വാഹനം 4,556 മില്ലീമീറ്റർ നീളവുമായാണ് വരുന്നത്. ഡസ്റ്റർ 5 സീറ്ററിന് സമാനമായ എഞ്ചിനും പ്ലാറ്റ്‌ഫോമും തന്നെയാകും ഇതിലും ഉണ്ടാവുക. ഇതിന് പുറമെ, സബ്-4 മീറ്റർ വിഭാഗത്തിലേക്ക് ‘ബ്രിഡ്ജർ’ എന്ന പുതിയ മോഡലും റെനോ അവതരിപ്പിക്കും. പെട്രോള്‍, സിഎൻജി, ഹൈബ്രിഡ് എന്നിവയ്ക്ക് പുറമെ ഇലക്‌ട്രിക് പതിപ്പിലും ബ്രിഡ്ജർ ലഭ്യമാകുമെന്നത് ഈ വാഹനത്തെ സവിശേഷമാക്കുന്നു.

2027 ഓടെയാകും ‘ബ്രിഡ്ജർ’ വിപണിയിലെത്തുക. 35 kWh മുതല്‍ 55 kWh വരെയുള്ള ബാറ്ററി പാക്കുകളോടെ എത്തുന്ന ഇതിന്റെ ഇലക്‌ട്രിക് പതിപ്പ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ വമ്പൻമാരോട് മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിലൂടെ ഇന്ത്യയിലെ എസ് യു വി വിപണിയില്‍ ഒരു വമ്പൻ തിരിച്ചുവരവിനാണ് റെനോ ലക്ഷ്യമിടുന്നത്. ഓരോ വിഭാഗത്തിലും കൃത്യമായ മോഡലുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാനും റെനോയ്ക്ക് സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala