Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം; വൻ ആയുധശേഖരം പിടിച്ചെടുത്തു

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം; വൻ ആയുധശേഖരം പിടിച്ചെടുത്തു

Express Kerala 4 months ago

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ വൻ ആയുധശേഖരം പിടിച്ചെടുത്തു. കെരാൻ സെക്ടറിലെ ഭീകരരുടെ രഹസ്യ ഒളിത്താവളമാണ് സൈന്യം തകർത്തത്.

ലഭിച്ച കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്‌സ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

ജൂലൈ ആറിന് കെരാൻ സെക്ടറിലെ ജനറല്‍ ഏരിയയില്‍ ആരംഭിച്ച തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തിയത്. അഞ്ച് എകെ സീരീസ് റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകള്‍, മറ്റ് യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചിനാർ കോർപ്‌സ് എക്‌സിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അതിനിടെ, അമർനാഥ് യാത്രയുടെ കവാടമായ ചന്ദൻവാരിയില്‍ സൈന്യം വലിയ ദേശീയ പതാക സ്ഥാപിച്ചത് ശ്രദ്ധേയമായി. പഹല്‍ഗാം റൂട്ടിലെ ഈ മനോഹരമായ മലനിരയില്‍ ഉയർന്നുനില്‍ക്കുന്ന പതാക സൈന്യവും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും രാജ്യത്തിന്റെ ഐക്യത്തിനും ഊന്നല്‍ നല്‍കുന്നു. തീർത്ഥാടകർക്കും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഈ പതാക അഭിമാനവും പ്രചോദനവുമാകുമെന്ന് സൈന്യം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala