Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജര്‍മനിയെ വീഴ്ത്തി ഇന്ത്യ! വനിതാ ഹോക്കി ലോകകപ്പില്‍ 52 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം

ജര്‍മനിയെ വീഴ്ത്തി ഇന്ത്യ! വനിതാ ഹോക്കി ലോകകപ്പില്‍ 52 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം

Express Kerala 2 weeks ago

ആംസ്റ്റല്‍വീൻ: വനിതാ ഹോക്കി ലോകകപ്പില്‍ ജർമനിയെ തകർത്ത് ഇന്ത്യക്ക് അഞ്ചാം സ്ഥാനം. പ്ലേ ഓഫ് മത്സരത്തില്‍ 3-1ന് ജർമനിയെ കീഴടക്കിയാണ് ഇന്ത്യൻ വനിതകള്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.

1974ന് ശേഷം ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച സ്ഥാനമാണിത്. 1974ല്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു.

ആദ്യ പകുതിയില്‍ ഇരുടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ മൂന്നാം ക്വാർട്ടറില്‍ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് വേഗം കൂടിയതോടെ മത്സരത്തിന്റെ ഗതി മാറി.

ജർമനിക്കെതിരെ ഇഷികയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ പെനാല്‍റ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച്‌ നവനീത് കൗർ ഇന്ത്യയുടെ ലീഡ് രണ്ടാക്കി. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു. അവസാന ക്വാർട്ടറില്‍ തിരിച്ചുവരാൻ ജർമനി ശ്രമിച്ചെങ്കിലും ഇന്ത്യ വീണ്ടും ലക്ഷ്യം കണ്ടു. നവനീത് കൗർ തന്നെയാണ് മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ജർമനി ആശ്വാസഗോള്‍ നേടിയെങ്കിലും മത്സരം 3-1ന് ഇന്ത്യ സ്വന്തമാക്കി.

1974ന് ശേഷം ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷാണ് ഈ അഞ്ചാം സ്ഥാനം. നീണ്ട 52 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് വേദിയില്‍ ഇന്ത്യ വീണ്ടും ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala