ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷാ കേന്ദ്രങ്ങളിലും തീയതികളിലും പ്രധാന മാറ്റങ്ങള്‍ വരുത്തി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA).
ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് മിഡില്‍ ഈസ്റ്റിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയത്. കൂടാതെ, ഈസ്റ്റർ ആഘോഷങ്ങള്‍ പ്രമാണിച്ച് ഏപ്രില്‍ 5-ലെ പരീക്ഷാ തീയതികളിലും എൻടിഎ പരിഷ്കാരം വരുത്തിയിട്ടുണ്ട്.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുമായി തീയതികള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ സിബിഎസ്‌ഇയുമായി ചേർന്നാണ് പുതിയ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അപേക്ഷാ ഫോമില്‍ സിബിഎസ്‌ഇ റോള്‍ നമ്പർ രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഏപ്രില്‍ 2 മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി 566 കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുന്നത്. പുതുക്കിയ വിവരങ്ങള്‍ ഉദ്യോഗാർത്ഥികള്‍ക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

