Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാലവര്‍ഷത്തിന് മുന്നേ കേരളത്തില്‍ കനത്ത പ്രളയഭീതി; 5 ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു!

കാലവര്‍ഷത്തിന് മുന്നേ കേരളത്തില്‍ കനത്ത പ്രളയഭീതി; 5 ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു!

Express Kerala 5 months ago

സംസ്ഥാനത്ത് ഔദ്യോഗികമായി കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ബാക്കി 11 ജില്ലകളില്‍ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും മഴ കൂടുതല്‍ കനക്കും. നാളെ തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലും, ജൂണ്‍ അഞ്ചിന് തൃശൂർ മുതല്‍ കാസർഗോഡ് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ട് ആയിരിക്കും. ജൂണ്‍ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ ഏഴാം തീയതിയാകുമ്പോഴേക്കും മഴയുടെ തീവ്രത വടക്കൻ കേരളത്തിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് പ്രവചനം. അന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും, ബാക്കി 12 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. മഴ കനക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala