സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
റെഡ് അലേർട്ട് നിലനില്‍ക്കുന്നതിനാലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മതപഠന കേന്ദ്രങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണ്.
വയനാട് ജില്ലയില്‍ റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. തുടർച്ചയായ മഴയെത്തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങള്‍ അടിയന്തര അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ നിർദേശം നല്‍കിയിട്ടുണ്ട്.

