Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

Express Kerala 5 years ago

ബാംഗഌര്‍: കോവിഡ് അതിരൂക്ഷമായി തുടരുന്നതിനെ കണക്കിലെടുത്ത് കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ലോക്ക് ഡൗണ്‍ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.

റസ്‌റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ ആറു മുതല്‍ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗണ്‍ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാല്‍ അയല്‍ സംസ്ഥാനത്തുനിന്ന് വന്ന് കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala