Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരൂര്‍ ദുരന്തം, മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രി ആഥവ് അര്‍ജുനയ്ക്കുമെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കരൂര്‍ ദുരന്തം, മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രി ആഥവ് അര്‍ജുനയ്ക്കുമെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Express Kerala 4 months ago

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരെ ഡിഎംകെ നേതാവ് ആർ.എസ്.

ഭാരതി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുള്ള നടപടികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീല്‍ നാഗു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് വാദം കേള്‍ക്കുന്നത്.

ജൂലൈ 10-ന് മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സന്ദർശന വേളയില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യാനും കൂടുതല്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രഖ്യാപനങ്ങള്‍ കേസില്‍ സാക്ഷികളായ സാധാരണക്കാരെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും, ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഡിഎംകെ ഉന്നയിക്കുന്ന പ്രധാന ആരോപണം. കൂടാതെ, ജൂലൈ രണ്ടിന് മന്ത്രി ആഥവ് അർജുന നടത്തിയ പ്രസ്താവനകളെയും ഹർജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

2025 സെപ്റ്റംബറില്‍ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ ദാരുണമായി മരിച്ചത്. സംഭവത്തില്‍ സുപ്രീം കോടതി ഉത്തരവിട്ട സിബിഐ അന്വേഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം മൂന്നുതവണ മുഖ്യമന്ത്രി വിജയ് സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ദുരന്തത്തിന് പിന്നില്‍ ഡിഎംകെ ഗൂഢാലോചന ഉണ്ടെന്നാണ് ടിവികെയുടെയും വിജയിന്റെയും നിലപാട്. അതേസമയം, പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർ തന്നെ തമിഴ്നാട് സർക്കാരില്‍ മന്ത്രിമാരായിരിക്കുന്ന സാഹചര്യത്തില്‍, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാല്‍ കർശന നിയന്ത്രണം വേണമെന്നുമാണ് ഹർജിക്കാരന്റെ വാദം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala