Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരുത്തായി ഇന്ത്യ-ഓസ്‌ട്രേലിയ കൂട്ടുകെട്ട്; ഓസ്‌ട്രേലിയൻ മണ്ണില്‍ ഇന്ത്യൻ സാംസ്കാരിക പൈതൃകം തൊട്ടറിഞ്ഞ് പ്രധാനമന്ത്രി!

കരുത്തായി ഇന്ത്യ-ഓസ്‌ട്രേലിയ കൂട്ടുകെട്ട്; ഓസ്‌ട്രേലിയൻ മണ്ണില്‍ ഇന്ത്യൻ സാംസ്കാരിക പൈതൃകം തൊട്ടറിഞ്ഞ് പ്രധാനമന്ത്രി!

Express Kerala 3 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് ഓസ്‌ട്രേലിയയില്‍ വൻ തുടക്കം. മെല്‍ബണില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിലും ബിസിനസ് റിസപ്ഷനിലും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം അദ്ദേഹം പങ്കെടുത്തു.

ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും രൂക്ഷമായ ഈ കാലഘട്ടത്തില്‍, പരസ്പര വിശ്വാസമുള്ള പങ്കാളികളായ ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോർത്തു നീങ്ങേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷം ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹത്തില്‍ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

ഇരു രാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സംഗീത-നൃത്ത വിരുന്നുകള്‍ സ്വീകരണ ചടങ്ങിന് മാറ്റുകൂട്ടി. വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയില്‍ ഓസ്‌ട്രേലിയൻ-ഇന്ത്യ ഓർക്കസ്ട്ര അവതരിപ്പിച്ച ‘മാ തുജെ സലാം’ ആലാപനത്തെ ‘അത്ഭുതകരം’ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഓസ്‌ട്രേലിയയുടെ പരമ്പരാഗത സംഗീതോപകരണമായ ഡിഡ്ജറിഡൂവും ഇന്ത്യയുടെ തബലയും സമന്വയിപ്പിച്ചുള്ള പ്രകടനവും കഥക് നൃത്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകമായി മാറി. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രതിരോധം, വ്യാപാരം, സുരക്ഷ, നിർണായക സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിർണ്ണായക ചർച്ചകള്‍ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ന്യൂസിലൻഡിലേക്ക് തിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala