Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാസര്‍കോട് യുവതിയുടെ ആത്മഹത്യ! ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം; പോലീസില്‍ പരാതി

കാസര്‍കോട് യുവതിയുടെ ആത്മഹത്യ! ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം; പോലീസില്‍ പരാതി

Express Kerala 1 week ago

കാസർകോട് പള്ളപ്പാടിയില്‍ ഭർതൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭർതൃമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.

കർണാടക പുത്തൂർ സ്വദേശിനിയായ സെറീന (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ ഭർതൃമാതാവ് സെറീനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ അപമാനിക്കുന്നത് പതിവായിരുന്നുവെന്നും ഈ ക്രൂരമായ മാനസിക പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നും സെറീനയുടെ സഹോദരൻ അബ്ദുള്‍ റഹ്മാൻ പറഞ്ഞു.

പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സെറീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭർതൃവീട്ടുകാർ തന്നെയാണ് മരണവിവരം ഫോണിലൂടെ സെറീനയുടെ ബന്ധുക്കളെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം ആദൂർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala