Dailyhunt
കസ്റ്റംസില്‍ ജോലി നേടാം! മറൈൻ വിങ്ങില്‍ ട്രേഡ്‌സ്മാൻ, സീമാൻ ഒഴിവുകള്‍; പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം

കസ്റ്റംസില്‍ ജോലി നേടാം! മറൈൻ വിങ്ങില്‍ ട്രേഡ്‌സ്മാൻ, സീമാൻ ഒഴിവുകള്‍; പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം

Express Kerala 1 week ago

ചെന്നൈ കസ്റ്റംസ് ഗ്രൂപ്പ് സി വിഭാഗത്തിലെ മറൈൻ വിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലായി ആകെ 10 ഒഴിവുകളാണുള്ളത്.

പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യതയുള്ളവർക്കും അതത് മേഖലകളില്‍ ഐടിഐ അല്ലെങ്കില്‍ പ്രവൃത്തിപരിചയം ഉള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. എംപ്ലോയ്‌മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച്‌ ഏപ്രില്‍ 30-നകം തപാല്‍ മാർഗ്ഗമാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.

ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് പത്താം ക്ലാസ്സും മെക്കാനിക്, ഫിറ്റർ, വെല്‍ഡർ തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ഐടിഐയും ഉള്ളവർക്ക് അപേക്ഷിക്കാം. സീമാൻ, ഗ്രീസർ തസ്തികകളിലേക്ക് പത്താം ക്ലാസ്സും അതോടൊപ്പം യന്ത്രവല്‍കൃത കപ്പലുകളില്‍ പ്രവൃത്തിപരിചയവുമാണ് ആവശ്യം. ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെയും സീമാൻ, ഗ്രീസർ തസ്തികകള്‍ക്ക് 18,000 രൂപ മുതല്‍ 56,900 രൂപ വരെയുമാണ് ശമ്പള സ്കെയില്‍. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ട്രേഡ്‌സ്മാന് 25 വയസ്സും മറ്റ് തസ്തികകള്‍ക്ക് 18 മുതല്‍ 25 വയസ്സ് വരെയുമാണ്. സർക്കാർ നിയമപ്രകാരമുള്ള ഇളവുകള്‍ അനുവദനീയമാണ്. എഴുത്തുപരീക്ഷ, നീന്തല്‍ ഉള്‍പ്പെടെയുള്ള ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ സഹിതം ഓഫ്‌ലൈനായി വേണം അപേക്ഷിക്കാൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala