തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താല്ക്കാലിക അധ്യാപക നിയമനത്തിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ വി.സിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
സാംസ്കാരിക വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തില്‍ താല്ക്കാലിക അധ്യാപക നിയമനങ്ങള്‍ നടക്കുന്നതെന്നും അതിനാല്‍ ഇന്നു നടക്കുന്ന അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
എന്നാല്‍, ക്യാമ്പസിനകത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമരം തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികള്‍ സമരക്കാർക്കെതിരെ കനത്ത പ്രതിഷേധം ഉയർത്തിയത്.

