Wednesday, 30 Aug, 7.27 am Express Kerala

പ്രധാന വാര്‍ത്തകള്‍
കോളേജ് ക്യാംപസിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'കാമുകി'യില്‍ അന്ധനായി അസ്കര്‍ അലി

സിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി പുതിയ ചിത്രത്തില്‍ അന്ധനായി എത്തുന്നു.

ഹണിബീ 2.5, ഇതിഹാസ, സ്റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു എസ്. സംവിധാനം ചെയ്യുന്ന 'കാമുകി' എന്ന ചിത്രത്തിലാണ് അന്ധന്റെ വേഷത്തില്‍ അസ്കര്‍ എത്തുന്നത്. യുവനടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

കോളേജ് ക്യാംപസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഇതിഹാസ മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണിക്കൃഷ്ണന്‍, ബിനു എസ്. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala
Top