Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയാക്കി! പൊതുഭരണ വകുപ്പിന് നാക്കുപിഴ, ഉത്തരവ് തിരുത്തി തടിതപ്പി

കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയാക്കി! പൊതുഭരണ വകുപ്പിന് നാക്കുപിഴ, ഉത്തരവ് തിരുത്തി തടിതപ്പി

Express Kerala 2 weeks ago

പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് സെക്രട്ടേറിയറ്റിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റായ പ്രദീപ് കുമാറിനെ, സംസ്ഥാനത്തിന്റെ ‘ചീഫ് സെക്രട്ടറിയായി’ നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 30-ന് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥവൃന്ദം തന്നെ ഞെട്ടിപ്പോയി.

ഇതൊരു വലിയ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ, പിഴവ് പരിഹരിക്കാൻ പൊതുഭരണ വകുപ്പ് ധൃതിയില്‍ ഇടപെടുകയായിരുന്നു. പ്രദീപ് കുമാറിനെ നിയമിച്ചത് ‘ചീഫ് സെക്രട്ടറി’ എന്ന പദവിയിലേക്കല്ല, മറിച്ച്‌ ‘ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണെന്ന്’ വ്യക്തമാക്കി അന്നുതന്നെ വകുപ്പ് പുതിയൊരു ഭേദഗതി ഉത്തരവ് പുറത്തിറക്കി. ഈ അബദ്ധം വലിയൊരു തമാശയായാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും നോക്കിക്കണ്ടത്.

ഔദ്യോഗിക ഉത്തരവിന്റെ പകർപ്പുകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. ഒരു കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റിനെ ഒറ്റയടിക്ക് സംസ്ഥാനത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയാക്കി ഉയർത്തിയ ഉത്തരവിനെതിരെ ട്രോളുകളും പരിഹാസങ്ങളും ഉയരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala