Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുസ്തി കുടുംബത്തിലെ 'ഹൗസ് ഹസ്ബൻഡ്'; വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ലെ പുതിയ ഗാനം പുറത്ത്!

കുസ്തി കുടുംബത്തിലെ 'ഹൗസ് ഹസ്ബൻഡ്'; വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ലെ പുതിയ ഗാനം പുറത്ത്!

Express Kerala 2 weeks ago

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഗാട്ട കുസ്തി 2' ലെ തരംഗമാകാൻ പുതിയ ഗാനം പുറത്തിറങ്ങി.

‘ഹൗസ് ഹസ്ബൻഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻ രാജന്റെ വരികള്‍ക്ക് ഷോണ്‍ റോള്‍ഡൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യൻ മഹാലിംഗമാണ്. വിഷ്ണു വിശാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ കുടുംബജീവിതത്തിലെ തികച്ചും രസകരവും ഹാസ്യഭരിതവുമായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ലിറിക് വീഡിയോ നല്‍കുന്ന സൂചന. റിലീസ് ചെയ്ത ആദ്യ രണ്ട് ഗാനങ്ങളും ട്രെയ്‌ലറും പോലെ തന്നെ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ഫാമിലി ഡ്രാമ ജൂലൈ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തില്‍ ഈ ചിത്രം പ്രമുഖ വിതരണക്കാരായ E4 എന്റർടെയ്ൻമെന്റ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. സൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന സിനിമയ്ക്ക് സെൻസർ ബോർഡ് ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. മലയാളി പെണ്‍കുട്ടിയായ കീർത്തിയായി ഐശ്വര്യ ലക്ഷ്മിയും, വീരയായി വിഷ്ണു വിശാലും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലെ ഗുസ്തിയും, പ്രണയവും, പിണക്കങ്ങളുമെല്ലാമാണ് ചിത്രം പറയുന്നത്. വേല്‍സ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം തികച്ചും ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala